ഐ​എ​സ്ആ​ർ​ഒ ഉ​പ​ഗ്ര​ഹം തി​രി​ച്ചി​റ​ക്ക​ൽ ദൗ​ത്യം വി​ജ​യം

Controlled re-entry experiment of decommissioned satellite Megha-Tropiques-1
 

ബം​ഗ​ളൂ​രു: ഐ​എ​സ്ആ​ർ​ഒ ഉ​പ​ഗ്ര​ഹം മേ​ഘാ ട്രോ​പി​ക്സ്-1 സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചി​റ​ക്കി ന​ശി​പ്പി​ച്ചു. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​നു മു​ക​ളി​ൽ ഉ​പ​ഗ്ര​ഹം ക​ത്തി​യ​മ​ർ​ന്നെ​ന്ന് ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു. തെക്കേ അമേരിക്കയിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയാണിത്. 

കാ​ല​ഹ​ര​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ത്യേ​ക ദൗ​ത്യ​ത്തി​ലൂ​ടെ ഉ​പ​ഗ്ര​ഹം ന​ശി​പ്പി​ച്ച​ത്. പത്ത് വര്‍ഷവും അഞ്ച് മാസവുമാണ് ഉപഗ്രഹം പ്രവര്‍ത്തിച്ചത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം ബാക്കിയുണ്ടായിരുന്നു. 870 കിലോമീറ്റർ ഭ്രമണപഥത്തിലുള്ള ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്കു താഴ്ത്തിയശേഷം പലതവണ ഭൂമിയെച്ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ചാണ് തിരിച്ചിറക്കിയത്. 

ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും ഐഎസ്ആര്‍ഒയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച സംയുക്ത ദൗത്യമായ മേഘ ട്രോപിക്‌സ്-1 2011 ഒക്ടോബര്‍ 12നാണ് വിക്ഷേപിക്കപ്പെട്ടത്. മൂന്ന് വര്‍ഷത്തേക്കാണ് ദൗത്യം കണക്കാക്കിയിരുന്നതെങ്കിലും കാലാവസ്ഥയുമായി ബന്ധപ്പെട്ട താരതമ്യേനെ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നത് കണക്കിലെടുത്ത് ദൗത്യത്തിന്റെ കാലാവധി നീട്ടുകയായിരുന്നു.

കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍ ഓര്‍ബിറ്റില്‍ നിന്ന് മാറ്റണമെന്ന ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മേഘയെ ഭൂമിയിലേക്ക് പുനപ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്. 2022 ഓഗസ്റ്റ് മാസം മുതല്‍ മേഘയുടെ സഞ്ചാരപഥം മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. സ്‌പേസ്‌ക്രാഫ്റ്റിന് 1000 കിലോഗ്രാം ഭാരമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.