മാസ്‌ക് ധരിച്ചില്ല; സൈനികനെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു

 മാസ്‌ക് ധരിച്ചില്ല; സൈനികനെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു 
 

റാഞ്ചി: മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ സൈനികനെ പൊലീസുകാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. പവന്‍ കുമാര്‍ എന്ന സൈനികനാണ് മര്‍ദനമേറ്റത്. ഇയാളെ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന പവന്‍ കുമാറിനെ മാസ്‌ക് ധരിക്കാത്തതിന് പൊലീസുകാര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കൂട്ടത്തിലൊരു പൊലീസുകാരന്‍ പവന്‍ കുമാറിന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇത് പവന്‍ കുമാറിനെ ചൊടിപ്പിച്ചു. പൊലീസുകാരും സൈനികനും തമ്മില്‍ വാക്കേറ്റമായി. ഇതിന് പിന്നാലെയാണ് ആക്രമണം.

പോലീസുകാര്‍ പവന്‍ കുമാറിനെ ഇടിക്കുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. 

സംഭവത്തില്‍ മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.