രാജ്യം വാക്സിൻ ക്ഷാമത്തിൽ; മോദി ട്വിറ്ററിലെ ബ്ലൂ ടിക്കിന് പിന്നാലെ: രാഹുൽ ഗാന്ധി

rahul gandhi.27/5

ന്യൂഡൽഹി: കേന്ദ്രസക്കാരിനും മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധത്തിനായുള്ള വാക്സിൻ ക്ഷാമം രാജ്യത്ത് രൂക്ഷമാകുമ്പോഴും സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം.

മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ ആത്മനിർഭർ അഥവാ സ്വയം പര്യാപ്തരാവേണ്ടി വരും -രാഹുൽ കുറിച്ചു.

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്റെയും ട്വിറ്റർ ഹാൻഡിലിലെ ബ്ലു ടിക്ക്​ കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ബ്ലു ടിക്ക്​ പോയതിന്​ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു.