കോവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ കാല്‍ലക്ഷം കടന്ന് രോഗികള്‍; കര്‍ണാടകയില്‍ ഇന്ന് 21,000ലധികം പേര്‍ക്ക് കോവിഡ്

Covid Code of Conduct Violation- 1.15 crore fine a day in Delhi
 


ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 21,390 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചത്തേതിനാക്കാള്‍ 7000ത്തോളം പേര്‍ക്കാണ് രോഗബാധ.

ഇന്ന് 1541 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം  2968002 ആയി. സംസ്ഥാനത്ത് ചികിത്സയിലുള്ളവര്‍ 93,099 പേരാണ്. ഇന്ന് പത്ത് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 38389 ആയി. 

ഡല്‍ഹിയില്‍ 27,561 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ ഇന്ന് 16,420 പേര്‍ക്കാണ് വൈറസ്ബാധ. കഴിഞ്ഞ ദിവസത്തെതിനേക്കാള്‍ 42 ശതമാനമാണ് വര്‍ധന. 24.38 ആണ് ടിപിആര്‍.