കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടില്‍ ട്രെയിന്‍ യാത്രയ്ക്ക് ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍

chennai
 

ചെന്നൈ: കൊവിഡ് വ്യാപനം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചെന്നൈ ലോക്കല്‍ ട്രെയിനുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജനുവരി 10 മുതല്‍ 31 വരെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ മാത്രമേ ചെന്നൈ ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

രണ്ട് ഡോസ് വാക്സില്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് നല്‍കുകയുള്ളു. സീസണ്‍ ടിക്കറ്റ് ഉടമകള്‍ക്ക് ഉള്‍പ്പെടെ നിബന്ധന ബാധകമാകുമെന്നും റെയില്‍വേ വ്യക്തമാക്കി. 

വെള്ളിയാഴ്ച തമിഴ്നാട്ടില്‍ 8,981 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈ, കോയമ്ബത്തൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലാണ് പുതിയ കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയില്‍ മാത്രം ഈ ദിവസം 4,531 പേര്‍ക്കാണ് കൊവിഡ് സ്വീകരിച്ചത്.