കോ​വി​ഡ്: ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം; സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

covid death
 

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്, ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്നൊ​രു​ക്കം ന​ട​ത്താ​ന്‍ കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശം. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ത​യാ​റാ​ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന​ങ്ങ​ളി​ലെ ഓ​ക്സി​ജ​ൻ ല​ഭ്യ​ത​യും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ക​യാ​ണ്. പി​എ​സ്‍​എ പ്ലാ​ന്‍റു​ക​ൾ, ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, വെ​ന്‍റി​ലേ​റ്റ​റു​ക​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും പ​രി​ശോ​ധി​ക്കും.

ഏഴ് മാസത്തിന് ശേഷം  രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്‍റെ വർധനയാണിത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 3.52 ലക്ഷമായി ഉയർന്നിട്ടുണ്ട്. കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് ഇപ്പോള്‍ വ്യാപിക്കുന്നതില്‍ ഏറ്റവും മുൻപില്‍ എന്ന് ഐസിഎംആര്‍ വ്യക്തമാക്കി. 377 പേര്‍ക്ക് കൂടി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 3007 ആയിട്ടുണ്ട്. രാജ്യത്തെ 27 സംസ്ഥാനങ്ങളിലും ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ച് കഴിഞ്ഞു.