ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേസുകള്‍ ഉയരുന്നു; 1,369 പു​തി​യ രോ​ഗി​ക​ൾ

google news
covid india
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഡ​ൽ​ഹി​യി​ൽ 1,369 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പോ​സി​റ്റീ​വ് നി​ര​ക്ക് 31.9 ശ​ത​മാ​ന​മാ​ണ്.

നി​ല​വി​ൽ സ​ജീ​വ കേ​സു​ക​ൾ 4,631 ആ​ണ്. 1,071 രോ​ഗി​ക​ൾ​ക്ക് ഇ​ന്ന് കോ​വി​ഡ് ഭേ​ദ​മാ​യി. ഇ​ന്ന് അ​ഞ്ച് മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 26,560 ആ​യി ഉ​യ​ർ​ന്നു.

Tags