കോവിഡ് വ്യാപനം; ഡൽഹിയിലെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും കിടക്കകൾ വധിപ്പിക്കുന്നു
Sun, 9 Jan 2022

ന്യൂഡൽഹി:ഡൽഹിയിൽ കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലും കിടക്കകൾ വധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കോവിഡ് കണക്കിലെടുത്ത് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.ഡൽഹിയിലെ ആശുപത്രികളിൽ 13,300 കിടക്കകൾ ഇപ്പോഴും ലഭ്യമാണ്. കിടക്കകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഏറ്റവും ഗുരുതരമായ സാഹചര്യം നേരിടാൻ ഡൽഹി സർക്കാർ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.