രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 21,257 പേ​ർ​ക്ക് കോ​വി​ഡ്; 271 മ​ര​ണം

eth
 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 21,257 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച​ത്തെ​ക്കാ​ൾ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​ഞ്ച് ശ​ത​മാ​നം കു​റ​വാ​ണ്. 22,431 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്ച രോ​ഗം പി​ടി​പെ​ട്ടി​രു​ന്ന​ത്. 271 മ​ര​ണ​ങ്ങ​ളും 24 മ​ണി​ക്കൂ​റി​നി​ടെ റി​പ്പോ​ർ​ട്ട് ചെ​യ്തു​വെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

24,963 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. രാ​ജ്യ​ത്ത് 2.40 ല​ക്ഷം ആ​ളു​ക​ളാ​ണ് നി​ല​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 12,288 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ കേ​ര​ള​മാ​ണ് പ്ര​തി​ദി​ന ക​ണ​ക്കി​ൽ ഇ​ന്നും മു​ന്നി​ൽ. 1.19 ല​ക്ഷം പേ​ർ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്.