കോവിഡ് വാക്‌സിന് നികുതിയിളവ് നൽകുന്നത് പരിഗണനയിൽ

med

ന്യൂഡൽഹി: രാജ്യത്ത് കോവിഡ്  വാക്‌സിന്  വില കുറയ്ക്കണമെന്ന് വിവിധയിടങ്ങളിൽ നിന്നും ആവശ്യം ഉയരുന്നുണ്ട്. അതിനിടെ കോവിഡ്  വാക്‌സിന്  നികുതിയിളവ് നൽകുന്നത് പരിഗണനയിൽ.

വെള്ളിയാഴ്ച ചേരുന്ന ജി എസ്  ടി കൌൺസിൽ യോഗം ഇത് പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. നികുതി പൂർണമായി ഒഴിവാകുമോ,അതോ നികുതിയിളവ് നൽകണമോ എന്ന കാര്യത്തിൽ കൗൺസിൽ യോഗം തീരുമാനമെടുക്കും.

നികുതി പൂർണമായും ഒഴിവാക്കുക എന്ന ആവശ്യത്തിനാണ് മുൻ‌തൂക്കം. ഇതിന് പുറമെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്നതും കൗൺസിൽ  പരിഗണിച്ചേക്കും.