വിതരണം ചെയ്യുന്ന വാക്‌സിനുകളിൽ ഏറ്റവും മെച്ചപ്പെട്ട ഫലം തരുന്നത് കോവിഷീൽഡ്‌ ആണെന്ന് പഠനം

vaccine

ന്യൂഡൽഹി: രാജ്യത്ത് നിലവിൽ കോവിഡ് രണ്ടാം തരംഗമാണ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഇപ്പോൾ വിതരണം ചെയ്യുന്ന വാക്‌സിനുകളിൽ ഏറ്റവും മെച്ചപ്പെട്ട ഫലം തരുന്നത് കോവിഷീൽഡ്‌ ആണെന്ന് പഠനം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ എടുത്തവരെക്കാൾ കൂടുതൽ ആന്റിബോഡി കോവിഷീൽഡ്‌ വാക്‌സിൻ എടുത്തവരിൽ ഉണ്ടായെന്ന് പഠനറിപ്പോർട്ട്. രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിലും മുൻപ് കോവിഡ് ബാധിച്ചിട്ടില്ലാത്ത ആരോഗ്യപ്രവർത്തകരിലുമാണ് പഠനം നടത്തിയത്.