ഡൽഹിയിൽ കോവിഷീൽഡ് വാക്സിൻ ക്ഷാമം; വാക്സിനേഷൻ സെൻ്ററുകൾ ഇന്ന് അടച്ചിടും

z

ന്യൂ​ഡ​ൽ​ഹി:ഡൽഹിയിൽ കോവിഷീൽഡ് വാക്സിൻ ക്ഷാമം രൂക്ഷം. സർക്കാരിൻ്റെ വിവിധ വാക്സിനേഷൻ സെൻ്ററുകൾ നാളെ അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഡൽഹിയെ വാക്സിൻ ക്ഷാമത്തെപ്പറ്റി വ്യക്തമാക്കിയത്. 

‘ഡൽഹിയിൽ വീണ്ടും വാക്സിൻ തീർന്നു. കേന്ദ്രം തരുന്നത് ഒന്നോ രണ്ടോ ദിവസത്തെ മാത്രം വാക്സിനാണ്. പിന്നീട് ദിവസങ്ങളോളം വാക്സിൻ സെൻ്ററുകൾ അടച്ചിടേണ്ടിവരുന്നു. ഇത്ര ദിവസമായിട്ടും നമ്മുടെ രാജ്യത്തെ വാക്സിനേഷൻ പ്രദ്ധതി എന്തുകൊണ്ടാണ് ഇങ്ങനെ തുടരുന്നത്.’- മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.