യുപിയില്‍ മുഖ്യാതിഥി പശു; മുൻ എസ്പിയുടെ റെസ്റ്ററന്റിന് വേറിട്ട ഉദ്ഘാടനം

google news
sd
 

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ ഓർ​ഗാനിക് റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയത് പശു. മുൻ‌ ഡെപ്യൂട്ടി എസ്പി ശൈലേന്ദ്രസിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഓർ​ഗാനിക് ഒയാസിസ് എന്ന് പേരിട്ടിരിക്കുന്ന റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനാണ്  പശു അതിഥിയായി എത്തിയത്.  ജൈവ കാര്‍ഷികോല്‍പ്പന്നങ്ങളാണ് ഹോട്ടലില്‍ ഭക്ഷണമൊരുക്കാന്‍ ഉപയോഗിക്കുക എന്നതാണ് റിപ്പോര്‍ട്ട്.

മഞ്ഞപ്പട്ടും മാലയും ധരിച്ച പശു ആളുകള്‍ക്കൊപ്പം ഹോട്ടലിലേക്ക് വരുന്നതിന്റെ വീഡിയോയും എ.എന്‍.ഐ പങ്ക് വെച്ചിട്ടുണ്ട്. ആളുകള്‍ പശുവിനെ കെട്ടിപ്പിടിക്കുന്നതും ഭക്ഷണം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.
 


ലുലു മാളിന് സമീപത്തെ സുശാന്ത് ​ഗോൾഫ് സിറ്റിയിലാണ് ഓർ​ഗാനിക് റെസ്റ്ററന്റ്. ഇന്ത്യയുടെ സമ്പ​​​ദ് വ്യവസ്ഥയും കൃഷിയും പശുക്കളെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് മുൻ ഡെപ്യൂട്ടി എസ്പിയും റസ്റ്ററന്റ് മാനേജരുമായ ശൈലേന്ദ്ര സിങ് പറഞ്ഞു. അതിനാലാണ് ​ഗോമാതയെ മുഖ്യാതിഥിയായി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. 
 
‘ആരോഗ്യമുള്ള ശരീരത്തിന് ഇപ്പോള്‍ ആളുകള്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. രാസവളങ്ങളും, കീടനാശിനികളും ഉപയോഗിച്ച കാര്‍ഷികോല്‍പ്പന്നങ്ങളാണ് ഭക്ഷണമായി നമുക്ക് മുന്നിലെത്തുന്നത്. സ്വന്തമായി കാര്‍ഷികോല്‍പ്പാദനവും സംസ്‌കരണവും നടത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ റസ്റ്റോറന്റ് ആണ് ഓര്‍ഗാനിക് ഒയാസിസ് എന്നാണ് ഞാന്‍ കരുതുന്നത്,’ ശൈലേന്ദ്ര സിങ്  പറഞ്ഞു.

Tags