ത്രിപുരയില്‍ സി.പി.എം- ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; പത്തുപേർക്ക് പരിക്ക്

v

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം.- ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച സംസ്ഥാനത്തിന്റെ വിവിവിധഭാഗങ്ങളില്‍ ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.  സി പി എമ്മിന്റെ രണ്ട് ഓഫിസുകൾ കത്തിച്ചു. ആറ് വാഹനങ്ങളും അഗ്നിക്കിരയാക്കി. മൂന്ന് മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും അക്രമം ഉണ്ടായി. നാല് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങളുമാ‌യി ബന്ധപ്പെട്ട് നാലുപേരെ ത്രിപുര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ത്രിപുരയിൽ ഇന്നലെയാണ് സിപിഎം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം ഉണ്ടായത്. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നിർത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി. നടന്നത് ഫാസിസ്റ്റ് ആക്രമണങ്ങളാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. ത്രിപുരയിലെമ്പാടുമുള്ള സി.പി.എം. ഓഫീസുകള്‍ അധികാരത്തിലിരിക്കുന്ന ബി.ജെ.പി. ആക്രമിക്കുന്നത് തുടരുകയാണ്.