സിപിഎം പോളിറ്റ്ബ്യൂറോ നിര്‍ണ്ണായക യോഗം ഇന്ന്

സിപിഎം പോളിറ്റ്ബ്യൂറോ നിര്‍ണ്ണായക യോഗം ഇന്ന്

ന്യൂഡല്‍ഹി : കേരള ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിപിഎം പോളിറ്റ്ബ്യൂറോയുടെ നിര്‍ണ്ണായക യോഗം ഇന്നു ചേരും. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ ധാരണ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളാണ് ഓണ്‍ലൈനില്‍ ചേരുന്ന പിബിയില്‍ നടക്കുക.

വിശദമായ ചര്‍ച്ചകള്‍ അടുത്ത കേന്ദ്രകമ്മറ്റിയില്‍ ഉണ്ടാകും. ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുത്തത് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. പിബി നേരത്തെ തന്നെ ഇതിനു അനുമതി നല്‍കിയിരുന്നു.

പൊതു രാഷ്ട്രീയ സാഹചര്യമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ബിഹാര്‍ തിരഞ്ഞെടുപ്പും യോഗം ചര്‍ച്ച ചെയ്യും. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സംബന്ധിച്ച കാര്യങ്ങളും പിബി യോഗത്തില്‍ വരാന്‍ സാധ്യതയുണ്ട്.