സഞ്ജയ് റാവത്തിനെതിരെ വധഭീഷണി; 23കാരൻ അറസ്റ്റിൽ

google news
Ed has linked the property of Shiv Sena leader Sanjay Rawat in a Rs 1034 crore Patra rice land scam case
 

മുംബൈ: ശിവസേന- ഉദ്ധവ് ബാലാസാഹെബ് താക്കറെ വിഭാ​ഗം നേതാവ് സഞ്ജയ് റാവത്തിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 23കാരൻ അറസ്റ്റിൽ. ജൽന സ്വദേശിയായ രാഹുൽ തലേക്കർ ആണ് അറസ്റ്റിലായത്. 

എന്നാൽ, പൂനെയിൽ ഹോട്ടൽ നടത്തുന്ന ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലെന്നും ഭീഷണി സന്ദേശമയച്ചപ്പോൾ മദ്യപിച്ചിരുന്നതായുമാണ് പൊലീസ് വാദം.


ഭീഷണി സംബന്ധിച്ച് റാവത്തിന്റെ സഹോദരനും എംഎൽഎയുമായ സുനിൽ റൗട്ടാണ് കഞ്ജൂർമാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം മുംബൈ, പൂനെ പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് വെള്ളിയാഴ്ച രാത്രി ഖരാഡി പ്രദേശത്ത് നിന്ന് രാഹുൽ തലേക്കറെ പിടികൂടിയത്.

പഞ്ചാബി ​ഗായകൻ സിദ്ധു മൂസെവാലയെ പോലെ നിങ്ങളേയും ഇല്ലാതാക്കും എന്നായിരുന്നു ഭീഷണി സന്ദേശമെന്ന് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. പ്രതി മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും നേരത്തെ അവകാശപ്പെട്ടിരുന്നു. എങ്കിലും വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു.

Tags