കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തി; രോഗിയായ ഭാര്യയയെ ഭര്‍ത്താവ് കൊലപ്പെടുത്തി

കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന്റെ പേരിൽ രോഗിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സഹറന്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അല്‍ക്ക(29) എന്ന യുവതിയെയാണ് ഭർത്താവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സന്ദീപിനെ അറസ്റ്റ് ചെയ്തു.
അസുഖബാധിതയായ അല്‍ക്ക കിടക്കയില്‍ മലമൂത്ര വിസര്‍ജനം നടത്തിയത് സന്ദീപിനെ(30) പ്രകോപിപ്പിക്കുകയായിരുന്നു.രോഷാകുലനായ സന്ദീപ് അൽക്കയെ മർദിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഖുതുബ്‌ഷേർ പോലീസ് സ്‌റ്റേഷനു കീഴിലുള്ള ന്യൂ ശാരദ നഗർ നിവാസികളാണ് ദമ്പതികള്‍. പത്തു വര്‍ഷം മുന്‍പായിരുന്നു ഇവർ വിവാഹിതരായത്. ഇവര്‍ക്ക് കുട്ടികളില്ലെന്നും യുവതിക്ക് ചില അസുഖങ്ങളുണ്ടായിരുന്നുവെന്നും അഭിമന്യു മംഗ്‌ലിക് വ്യക്തമാക്കി. ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു.
Also read: പിഎസ്സി നിയമന തട്ടിപ്പ്: പ്രതികളിൽ ഒരാൾ പിടിയിൽ; മുഖ്യപ്രതിക്കായി അന്വേഷണം
കൊലപാതക വിവരം അയൽക്കാരാണ് കുത്തബ്‌ഷേർ പൊലീസ് സ്‌റ്റേഷനിൽ അറിയിച്ചത്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അൽക്കയുടെ മൃതദേഹത്തിന് സമീപം സന്ദീപ് ഇരിക്കുന്നതായി കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം