ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്; ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല

rajnath singh
 

ദില്ലി: ചൈനക്ക് (China) മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് (rajnath singh). ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല. ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ താൽപര്യമില്ല. പ്രകോപനത്തിന് ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയിട്ടുണ്ടെന്നും രാജ്നാഥ് സിംഗ്. 

അതിർത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിർത്തി നിയമത്തിൽ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിൻറെ മറവിൽ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്. ഈ വിഷയത്തിലുള്ള നിലപാടും യോഗത്തിൽ  മുൻപോട്ട് വച്ചേക്കുമെന്നാണ് സൂചന.