ബില്ലുകൾക്ക് അനുമതി വൈകൽ; ​ഗവർണർമാർക്കെതിരായ ഹർജി ഇന്ന് പരിഗണിക്കും

google news
suprem court

chungath new advt

ഡ​ൽ​ഹി: നി​യ​മ​സ​ഭ​ക​ൾ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ​മാ​ർ അ​നു​മ​തി​ന​ൽ​കാ​ൻ വൈ​കു​ന്ന​തി​നെ​തി​രെ കേ​ര​ള, ത​മി​ഴ്നാ​ട് സ​ർ​ക്കാ​റു​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നും ത​മി​ഴ്നാ​ട്ടി​ൽ ആ​ർ.​എ​ൻ. ര​വി​യും ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലി​രു​​ന്ന് സ​ർ​ക്കാ​റു​ക​ളു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​തി​നി​ടെ​യാ​ണ് പോ​രാ​ട്ടം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് നീ​ണ്ട​ത്. നി​യ​മ​സ​ഭ പാ​സാ​ക്കി​യ എ​ട്ട് ബി​ല്ലു​ക​ളാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ഷ്ക്രി​യ​ത്വം കാ​ര​ണം വൈ​കു​ന്ന​ത്.ത​മി​ഴ്നാ​ടി​​ന്റെ ഹ​ര​ജി ഈ​മാ​സം പ​ത്തി​ന് കോ​ട​തി പ​രി​ഗ​ണി​ച്ച​ശേ​ഷം ഇ​ന്നേ​ക്ക് മാ​റ്റി​യ​താ​യി​രു​ന്നു.

read also '100 ശതമാനം ജനങ്ങൾ പരിപാടിയിൽ എത്തുന്നു; പരിപാടിക്ക് വലിയ സ്വീകരണം; ജനങ്ങളിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളാണ് വലിയ പാഠം’; പി എ മുഹമ്മദ് റിയാസ്

ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി തി​രി​ച്ച​യ​ച്ച​തി​ന് പി​ന്നാ​ലെ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ പ്ര​​​​ത്യേ​ക സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ചേ​ർ​ന്ന് പ​ത്ത് ബി​ല്ലു​ക​ൾ വീ​ണ്ടും പാ​സാ​ക്കി ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ബി​ല്ലു​ക​ൾ വൈ​കി​പ്പി​ക്കു​ന്ന​തി​ൽ കോ​ട​തി ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഹ​ര​ജി​യി​ൽ കേ​ന്ദ്ര​ത്തി​ന് കോ​ട​തി നോ​ട്ടീ​സ​യ​ച്ചി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags