ഡൽഹി മദ്യനയ അഴിമതി; മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

google news
sisodia
 

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. 

സിസോദിയയുടെ ജാമ്യപേക്ഷ വെള്ളിയാഴ്ച ഡൽഹി റോസ് അവന്യു കോടതി പരിഗണിക്കും. ഡൽഹി മദ്യനയ അഴിമതിയിലെ കള്ളപ്പണ ഇടപാട് കേസിൽ കസ്റ്റഡികാലാവതി അവസാനിച്ചതോടെയാണ് ഇഡി സിസോദിയയെ കോടതിയിൽ ഹാജരാക്കിയത്.  

സിസോദിയയുടെ റിമാൻഡ് കാലാവധി നീട്ടണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടില്ല. തുടർന്നാണ് സിസോദിയയെ പ്രത്യേക ജഡ്ജി എംകെ നാഗപാൽ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.  

ഇഡി റജിസ്റ്റർ ചെയ്ത കേസിൽ സിസോദിയയുടെ ജാമ്യ അപേക്ഷ വെള്ളിയാഴ്ച റോസ് അവന്യൂ കോടതി പരിഗണിക്കും. ജാമ്യ ഹർജിയിൽ ഇഡിക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യ ഹർജി ശനിയാഴ്ചയാണ് കോടതി പരിഗണിക്കുന്നത്.

Tags