ഭീകരാക്രമണ പദ്ധതി; ഡൽഹിയിൽ ആറ് ഭീകരർ പിടിയിൽ; വൻ ആയുധ ശേഖരം കണ്ടെടുത്തു

Delhi Police arrested 6  terrorists with arms and ammunition
 

ന്യൂഡല്‍ഹി: രാജ്യത്ത് ഭീകരാക്രമണ പദ്ധതിയിട്ട ആറ് ഭീകരരെ പിടികൂടി ഡല്‍ഹി പൊലീസ്. പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയ രണ്ട് ഭീകരർ അടക്കം ആറ് പേരാണ് പിടിയിലായത്. ഇവരിൽ നിന്നും വൻ ആയുധശേഖരം പിടികൂടിയതായാണ് സൂചന. 

ഡല്‍ഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറ് പേരെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസിൻ്റെ സ്പെഷ്യൽ സെൽ ഡിസിപിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലും അതിർത്തി സംസ്ഥാനങ്ങളിലും പരിശോധനകൾ നടത്തി വരികയാണ്.