ലൈംഗിക പീഡനക്കേസ്; ബ്രിജ് ഭൂഷണിൽ നിന്ന് ഡൽഹി പൊലീസ് മൊഴിയെടുത്തു

google news
Brij Bhushan against protesting wrestlers at jantar mantar
 

ഡല്‍ഹി: ലൈംഗിക പീഡനക്കേസിൽ ആരോപണവിധേയനായ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിൽ നിന്ന് ഡൽഹി പൊലീസ് മൊഴിയെടുത്തു . കേസിന്‍റെ തല്‍സ്ഥതി റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. 


ഡിസിപി ഉൾപ്പടെ നാല് വനിതാ ഉദ്യോഗസ്ഥരടങ്ങിയ പത്തംഗ സംഘത്തെ ആണ് ബ്രിജ് ഭൂഷണെതിരായ കേസ് അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത് എന്ന് ഡൽഹി പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ബ്രിജ്ഭൂഷണിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ് ഭൂഷണ് നിഷേധിച്ചു. ബ്രിജ് ഭൂഷണെതിരെ മേയ് 21ന് മുന്‍പ് നടപടി വേണമെന്ന് താരങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം.

ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജിയിൽ ഈ മാസം 27ന് ഡൽഹി റോസ് അവന്യൂ കോടതി വാദം കേൾക്കും.

Tags