കോവിഡ്​ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​ അനുവദിച്ച്​ ഡൽഹി

assam lockdown

ന്യൂഡൽഹി: കോവിഡ്​ വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ്​ അനുവദിച്ച്​ ഡൽഹി സർക്കാർ. കോവിഡ്​ രണ്ടാം തരംഗത്തെ​ തുടർന്ന്​ ഏപ്രിൽ 20 ന് ഡൽഹിയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചിരുന്നു. ആറാഴ്ചക്ക്​ ശേഷമാണ്​ ലോക്​ഡൗണിൽ ഇളവ്​ അനുവദിച്ചത്​.

പുതിയ ഇളവുകൾ പ്രകാരം ഓഡിറ്റോറിയങ്ങൾക്കും അസംബ്ലി ഹാളുകൾക്കും പ്രവർത്തിക്കാം. സ്​കൂളുകൾ, കോളജുകൾ, അക്കാദമി ട്രെയിനിങ്​ സെന്‍ററുകൾ എന്നിവ തുറക്കാമെന്നും സർക്കാർ അറിയിച്ചു. സ്​കൂളുകളിലും കോളജുകളിലും അധ്യാപകർക്ക്​ മാത്രമായിരിക്കും പ്രവേശനം. പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം 50 ശതമാനമാക്കി നിജപ്പെടുത്തിയിട്ടുണ്ട്​. 

അതേസമയം, സ്വിമ്മിങ്​ പൂളുകൾ, സിനിമ തിയറ്ററുകൾ, എന്‍റർടെയിൻമെന്‍റ്​ ആൻഡ്​ അമ്യൂസ്​മെന്‍റ്​ പാർക്കുകൾ, സ്​പാ എന്നിവ അടഞ്ഞു കിടക്കും. സാമൂഹികവും രാഷ്​ട്രീയവുമായ കുടിച്ചേരലുകൾക്കും വിലക്കുണ്ട്​.