കോവിഡ് ഹോം ടെസ്റ്റിംഗ് കിറ്റിന്റെ ഡിമന്റില്‍ ഇന്ത്യയില്‍ 4.5 മടങ്ങ് വര്‍ദ്ധനവ്

hu
 ഇന്ത്യയിലെ ആദ്യത്തെ സ്വയം-പരിശോധനാ ആന്റിജന്‍ ടെസ്റ്റ് കിറ്റായ കോവിസെല്‍ഫിന്റെ (CoviSelf) ഡിമാന്‍ഡില്‍ 4.5 മടങ്ങ് വര്‍ദ്ധനവ്.കോവിസെല്‍ഫിന്റെ സ്വയം പരിശോധനാ കിറ്റിന് ഓമിക്രോണ്‍ ഉള്‍പ്പെടെയുള്ള കൊറോണ വൈറസിന്റെ പ്രധാന വകഭേദങ്ങളെ കണ്ടെത്താനാകും

''കഴിഞ്ഞ 11 ആഴ്ചയ്ക്കുള്ളില്‍ കോവിസെല്‍ഫിന്റെ സെല്‍ഫ് ടെസ്റ്റിംഗ് കിറ്റിന്റെ ആവശ്യകതയില്‍ 4.5 മടങ്ങാണ് വര്‍ദ്ധനവ് വന്നിരിക്കുന്നത്.പോര്‍ട്ട്ഫോളിയോ കോവിഡ് ടെസ്റ്റ് കിറ്റുകളുടെ 2.4 ദശലക്ഷം യൂണിറ്റുകളുടെ ഉല്‍പ്പാദന ശേഷിയുണ്ട്. കൂടതല്‍ സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ അത് വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാണെന്നും.വരും മാസങ്ങളില്‍ കൂടുതല്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും മൈലാബ് ഡിസ്‌കവറി സൊല്യൂഷന്‍സിന്റെ എംഡിയും സഹസ്ഥാപകനുമായ ഹസ്മുഖ് റാവല്‍ പറഞ്ഞു.

നിലവില്‍ ഹോാം ടെസ്റ്റിംഗ് കിറ്റ് എല്ലാ പ്രധാന ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയും കമ്പനി വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്നതിനും സാധിക്കുംഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും, കേസുകള്‍ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. മിഡ്-നാസല്‍ സ്വാബ് ടെസ്റ്റായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ടെസ്റ്റില്‍ 15 മിനിറ്റിനുള്ളില്‍ പോസിറ്റീവ് ഫലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. ഓരോ യൂണിറ്റിലും ഒരു ടെസ്റ്റിംഗ് കിറ്റ്, ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഒരു (IFU) ലഘുലേഖയും കൂടാതെ പരിശോധനയ്ക്ക് ശേഷം സുരക്ഷിതമായി ഇതിനെ നശിപ്പിച്ചു കളയുവാനുള്ള ഒരു ബാഗ് എന്നിവയും അടങ്ങിയിരിക്കുന്നു