ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ സീസണില്‍ ഇതുവരെ 38000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബര്‍ 13-നും 20-നും ഇടയില്‍ മാത്രം 7000 കേസുകള്‍ സ്ഥിരീകരിച്ചു. കൊൽക്കത്തയിലും സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ജില്ലകളിലുമാണ് ഡങ്കിപ്പനി അതിവേഗം പടരുന്നത്. ഈ ജില്ലകളില്‍ നിന്നുള്ള കണക്കെടുത്താല്‍, നോർത്ത് 24 പർഗാനാസില്‍ 8535 കേസുകളും, കൊൽക്കത്തയില്‍ 4427 കേസുകളും മുർഷിദാബാദില്‍ 4266 കേസുകളും നാദിയയില്‍ 4233 കേസുകളും ഹൂഗ്ലിയില്‍ 3083 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. നോർത്ത് 24 പർഗാനാസ്, മുർഷിദാബാദ്, നാദിയ എന്നിവ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ്. മറ്റൊരു അതിർത്തി ജില്ലയായ സൗത്ത് 24 പർഗാനാസിൽ 1276 കേസുകളും രജിസ്റ്റർ ചെയ്തു.
നാഷണൽ സെന്റർ ഫോർ വെക്ടർ ബോൺ ഡിസീസസ് കൺട്രോൾ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകള്‍ റിപ്പോർട്ട് ചെയ്തത് ബംഗ്ലാദേശിലായിരുന്നു. 67271 കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണയും ബംഗ്ലാദേശില്‍ ഡങ്കി പടർന്നുപിടിക്കുന്നതിനാല്‍, ഇന്ത്യയിലും കേസുകള്‍ വർധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
സെപ്റ്റംബർ 13നും 20നും ഇടയിൽ മാത്രം പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്തത് 7000 കേസുകളാണെന്ന് സംസ്ഥാനം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ നിന്ന് വ്യക്തമാണ്. തെക്കൻ ജില്ലകളിൽ നിന്ന് മാത്രം 34905 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡാർജിലിംഗ്, കലിംപോംഗ് കുന്നുകൾ ഉൾപ്പെടുന്ന വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിൽ ഏകദേശം 3276 കേസുകളും റിപ്പോർട്ട് ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. തലസ്ഥാനത്ത് കേസുകൾ പെട്ടെന്ന് വർധിക്കുന്നതിനാൽ, സ്ഥിതി നിയന്ത്രണവിധേയമാകുന്നതുവരെ ആരോഗ്യ കേന്ദ്രങ്ങൾ ആഴ്ചയിൽ എല്ലാ ദിവസവും അടവില്ലാതെ പ്രവർത്തിപ്പിക്കാൻ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ (കെഎംസി) തീരുമാനിച്ചു. അടുത്ത രണ്ട് മാസത്തേക്ക് എല്ലാ ജീവനക്കാരുടെയും അവധിയും കെഎംസി റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, ഡെങ്കി പടർന്നുപിടിക്കുന്നതിൽ, സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി. സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വം കാരണമാണ് പണി പകരുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. കൊതുകുകൾ പെരുകുന്നത് തടയാനുള്ള മാർഗങ്ങൾ പോലും സംസ്ഥാനം ആവിഷ്‌ക്കരിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. പൊതുജനങ്ങൾ വീട്ടിലും പരിസരത്തുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും പ്രദേശം വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരാനുള്ള സാഹചര്യമില്ലെന്ന് ഉറപ്പാക്കണമെന്നും കോർപറേഷൻ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം