വായ്പ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് വജ്രവ്യാപാരി മെഹുൽ ചോക്‌സി അറസ്റ്റിൽ

mehul

ന്യൂഡൽഹി: വായ്പ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട് വജ്രവ്യാപാരി മെഹുൽ  ചോക്‌സി അറസ്റ്റിൽ. രാജ്യം വിട്ടതിന് ശേഷം ഇയാൾ ഒരു കരീബിയിൻ രാജ്യത്ത് കഴിയുകയായിരുന്നു. ഇതിനിടെ  ഇവിടെ നിന്നും മുങ്ങിയ ഇയാളെ അയൽരാജ്യമായ ഡൊമിനിക്കയിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.

ഞായർ മുതൽ ഇയാളെ കാണാൻ ഇല്ലായിരുന്നു. പിന്നാലെ കാണാതായ ഇയാൾക്ക് വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ രാത്രിയിലാണ് ഇയാൾ പിടിയിലായത്. ഡൊമിനിക്കയിൽ നിന്നും ഇയാളെ ഇന്ത്യക്ക് കൈമാറാൻ ധാരണയായി.