എം.എൽ.എമാരുടെ അയോഗ്യത; മഹാരാഷ്ട്ര സ്പീക്കര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഡൽഹി: മഹാരാഷ്ട്ര സ്പീക്കര്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ എം.എല്‍.എമാരുടെ അയോഗ്യതയിൽ തീരുമാനം എടുക്കാത്തതിലാണ് വിമർശനം. കോടതി വിധിയുടെ മാന്യത കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരാഴ്‌ചയ്‌ക്കുള്ളിൽ വിഷയം സ്പീക്കർ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് നിർദേശം നൽകി.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള അയോഗ്യത നടപടികൾ സ്പീക്കർക്ക് അനിശ്ചിത കാലത്തേക്ക് വൈകിപ്പിക്കാനാകില്ലെന്നും കോടതി പുറപ്പെടുവിച്ച നിർദേശങ്ങളോട് ബഹുമാനം പുലർത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഷിൻഡെയുടെ നേതൃത്വത്തിൽ ബിജെപി പാളയത്തിലേക്ക് കൂടുമാറിയ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് വിഭാഗം നൽകിയ ഹർജിയിന്മേൽ നടപടികൾ സ്വീകരിക്കാതെ സ്പീക്കർ കാലതാമസം വരുത്തുന്നുവെന്ന ആക്ഷേപം മഹാ വികാസ് അഘാഡി ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ, 56 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയിലെ ഇരുപക്ഷവും 34 ഹർജികൾ സമർപ്പിച്ചിരുന്നു. എന്നാൽ, ചട്ടപ്രകാരം അയോഗ്യത ഹരജികളിൽ തീർപ്പ് കൽപിക്കേണ്ടത് നിയമസഭ സ്പീക്കറാണെന്നും സമയബന്ധിതമായി ഹരജി പരിഗണിച്ച് തീർപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കോടതി വിധി വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും സ്പീക്കർ തീരുമാനമെടുക്കാതെ വന്നതോടെയാണ് ഉദ്ധവ് വിഭാഗം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. തുടർന്നാണ് ഒരാഴ്‌ചയ്‌ക്കുള്ളിൽ വിഷയം സ്പീക്കർ പരിശോധിക്കണമെന്ന് കോടതി സ്പീക്കർക്ക് നിർദേശം നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം