കോവിഡ് വാക്‌സിന്‍ വിതരണം; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

zg

ന്യൂഡല്‍ഹി:  ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍  അഭിനന്ദനവുമായി  ലോകാരോഗ്യസംഘടന. രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ് രംഗത്തെത്തിയത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം  സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

2021 അവസാനത്തോടെ ജനസംഖ്യയുടെ 60 ശതമാനം ആളുകൾ എങ്കിലും കുത്തിവെയ്പ്പ് പൂർത്തിയാക്കിയാലെ വരാനിരിക്കുന്ന മൂന്നാം തരംഗത്തെ തടയാനാകൂ. ഇതിനായി പ്രതിദിനം 12 ദശലക്ഷം വാക്‌സിൻ ഡോസുകൾ വിതരണം ചെയ്യേണ്ടതാണ്. ഡിസംബറോടെ 200 കോടി ഡോസുകൾ കുത്തിവെയ്പ്പ് നടത്തുകയെന്ന വലിയ ലക്ഷ്യവും സർക്കാരിന് മുന്നിലുണ്ട്.