കർണാടകയിൽ അധികാര വടംവലി തുടരുന്നു; ഡികെ ശിവകുമാറും ഡൽഹിയിലേക്ക്

google news
ED notice to DK Shivakumar
 

ബെംഗളൂരു: കർണ്ണാടകയിൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി കസേരകൾക്കായി ചരടുവലികൾ ശക്തമാക്കി നേതാക്കൾ. അവഗണനയിൽ അതൃപ്തി പരസ്യമാക്കി ഡി.കെ.ശിവകുമാർ രംഗത്തെത്തി. താൻ ഒറ്റയാനാണെന്ന് പറഞ്ഞ ഡി കെ തോൽക്കപ്പെടുമ്പോൾ കരുത്തനാവുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ടെന്നും ഓ‌ർമ്മിപ്പിച്ചു. 

കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യം. പാ​ർ​ട്ടി​യി​ൽ കൊ​ഴി​ഞ്ഞു പോ​ക്കു​ണ്ടാ​യ​പ്പോ​ഴും സ​ധൈ​ര്യം താ​ൻ പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്നു. കോ​ൺ​ഗ്ര​സി​ന് വ​ലി​യ വി​ജ​യം നേ​ടാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഡി​കെ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ അവകാശപ്പെട്ടു.

ആദ്യ ഘട്ടത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനുള്ള തിരക്കിട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് നിരീക്ഷകസമിതി ഇന്ന് ഹൈക്കമാന്റിന് കൈമാറും. ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനായാൽ നിലവിലെ കടമ്പകടന്ന് കർണാടകയിലെ മുഖ്യമന്ത്രിയുടെ പേര് വൈകാതെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനാകും.
 
അതേസമയം ഉപമുഖ്യമന്ത്രിയാകാൻ ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലും നീക്കങ്ങൾ ശക്തമാക്കി. പാട്ടീലിനായി ലിംഗായത്ത് മഠം സമ്മർദ്ദം ചൊലുത്തുന്നുണ്ട്. ദളിത് വിഭാഗത്തിൽ നിന്നുള്ള ഉപമുഖ്യമന്ത്രിയാകാൻ ജി.പരമേശ്വരയും കളത്തിലുണ്ട്. ഇതിനിടെ വൊക്കലിഗ മഠം ഇതിനോടകം പലതവണ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചെത്തിയതും കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

മുഖ്യപന്ത്രിപദം ആർക്കെന്ന് തീരുമാനം ഉണ്ടായാൽ ഉടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്കും പാർട്ടി കടക്കും. വ്യാഴാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ നടത്തണമെന്ന് തീരുമാനത്തിൽ തന്നെയാണ് കോൺഗ്രസ്.

അതേസമയം, ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്നാവശ്യപ്പെട്ട് അനുയായികള്‍ പ്രതിഷേധിച്ചു. ശിവകുമാറിന്റെ വീടിനു മുന്നിൽ മുദ്രാവാക്യം വിളികളുമായി അനുയായികൾ തടിച്ചുകൂടി. ശിവകുമാർ ഡൽ‌ഹിയിലേക്ക് തിരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം. 

Tags