അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരെ അവഹേളിക്കരുത്; പി ടി ഉഷയുടെ പരാമർശത്തിനെതിരെ ശശി തരൂര്‍

ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് പി ടി ഉഷ നടത്തിയ പരാമര്‍ശത്തിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി . അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നത് എങ്ങിനെയാണ് രാഷ്ട്രത്തിന്റെ പ്രതിഛായയെ കളങ്കപ്പെടുത്തിയതെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചു. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയാണ് ഗുസ്‌തി താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം നടത്തുന്നത്. താരങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും അവരുമായി ചര്‍ച്ച നടത്തുന്നതിനും ന്യായമായ നടപടികള്‍ സ്വീകിരിക്കുകന്നതിനും പകരം അവര അവഹേളിക്കുന്നത് ശരിയില്ലന്നും ശശി തരൂര്‍ തന്റെ ട്വിറ്ററില്‍ പറഞ്ഞു
‘ലൈംഗികപീഡന പരാതി നൽകിയിട്ടും നീതി ലഭിക്കാതെ തെരുവിലിറങ്ങേണ്ടി വന്ന കായിക താരങ്ങളെ ഉഷ അവഗണിച്ചു. നീതിക്ക് വേണ്ടിയുള്ള കായികതാരങ്ങളുടെ സമരം ഒരിക്കലും രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലല്ല. അവരുടെ പ്രശ്നങ്ങളെ അവഗണിക്കുന്നതും, കൃത്യമായ അന്വേഷണം നടത്താത്തതും നടപടിയെടുക്കാതിരിക്കുന്നതുമാണ് രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുന്നത്. - തരൂർ ട്വീറ്റ് ചെയ്തു.
സമരം ചെയ്ത ഗുസ്തി താരങ്ങളെ അപമാനിച്ച പി ടി ഉഷ മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനി രാജയും തുറന്നടിച്ചു.