2-ഡിജി മരുന്നിന്‍റെ ഉത്‌പാദനത്തിനായി കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച്‌ ഡിആര്‍ഡിഒ

2dg

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്കായി ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച 2-ഡിജി മരുന്നിന്റെ ഉത്‌പാദനത്തിനായി കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്‌പര്യമുള്ള ഇന്ത്യയിലെ മരുന്ന് നിര്‍മാണ കമ്ബനികള്‍ ജൂണ്‍ 17ന് മുമ്ബ് ഡിആര്‍ഡിഒയ്ക്ക് അപേക്ഷ സമര്‍പ്പിക്കണം.

ഡിആര്‍ഡിഒയുടെ ഉപസ്ഥാപനമായ ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലയഡ് സയന്‍സസും (INMAS) സ്വകാര്യ സ്ഥാപനമായ ഡോ. റെഡ്ഡീസ് ലബോറട്ടീസും ചേര്‍ന്നാണ് 2-ഡിജി വികസിപ്പിച്ചത്.വെള്ളത്തില്‍ അലിയിച്ച്‌ കഴിക്കാവുന്ന പൊടി രൂപത്തിലുള്ള മരുന്നാണിത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ക്ക് വേഗത്തില്‍ രോഗമുക്തി നല്‍കാനും അനുബന്ധ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും 2-ഡിജി സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.