പാക് ഏജന്റിന് രഹസ്യവിവരങ്ങൾ കൈമാറി; ഡി​ആ​ർ​ഡി​ഒ ശാ​സ്ത്ര​ജ്ഞ​ൻ അ​റ​സ്റ്റി​ൽ

google news
DRDO scientist arrested in Pune for 'providing information to Pakistani agents
 

ന്യൂ​ഡ​ൽ​ഹി: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് ഡി​ആ​ർ​ഡി​ഒ ശാ​സ്ത്ര​ജ്ഞ​നെ ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് (എ​ടി​എ​സ്) അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​രോ​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഡി​ആ​ർ​ഡി​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ദീ​പ് കു​രു​ൽ​ക്ക​റി​നെ​യാ​ണ് പൂ​ന‍​യി​ൽ​നി​ന്ന് എ​ടി​എ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യെ​ന്നാ​ണ് ആ​രോ​പ​ണം. വാ​ട്സ്ആ​പ്പ്, വോ​യ്‌​സ് കോ​ളു​ക​ൾ, വീ​ഡി​യോ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ബ​ന്ധ​പ്പെ​ട്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. റിസർച്ച് ആൻ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുൽക്കർ.

ഔദ്യോഗിക രഹസ്യ നിയമം (ഒഫീഷ്യൽ സീക്രട്ട് ആക്ട് 1923) പ്രകാരം മുംബൈ എടിഎസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങള്‍ വഴി വോയ്സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണു പ്രാഥമിക കണ്ടെത്തൽ.

ഹണിട്രാപ്പ് വഴിയാണ് ഇതെല്ലാം നടന്നതെന്നാണ് എടിഎസ് പറയുന്നത്. ഇന്നലെയായിരുന്നു അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കി എടിഎസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഡിആർഡിഒയുടെ പരാതിപ്രകാരമാണ് എടിഎസ് ഇത്തരമൊരു നടപടിയിലേക്കു കടന്നിട്ടുള്ളത്. മിസൈലുകൾ ഉൾപ്പെടെയുള്ള ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളിൽ കുരുൽക്കർ ഭാഗമായിട്ടുണ്ട്.

Tags