2-ഡി.ജി മരുന്ന്​ ഗര്‍ഭിണികളും 18 വയസ്സിന്​ താഴെയുള്ളവരും ഉപപയോഗിക്കരുതെന്ന്​ ഡി.ആര്‍.ഡി.ഒ

2dg

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതര്‍ക്ക്​ ഉപയോഗിക്കാന്‍ അനുമതി ലഭിച്ച 2-ഡി.ജി മരുന്ന്​ ഉപയോഗിക്കുന്നവര്‍ക്ക്​ നിര്‍ദേശങ്ങളുമായി നിര്‍മാതാക്കളായ ഡി.ആര്‍.ഡി.ഒ. രോഗബാധ സാരമായ ഘട്ടത്തി​ലുള്ളവര്‍ക്കും അതിതീവ്രമായി ബാധിച്ചവര്‍ക്കും 10 ദിവസം വരെ മരുന്ന്​ നല്‍കാമെന്ന്​ ഡി.ആര്‍.ഡി.ഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതേസമയം പ്രമേഹം കൂടുതലുള്ളവര്‍, ഹൃദ്രോഗികള്‍, ശ്വസന പ്രശ്​നങ്ങളുള്ളവര്‍ (എ.ഡി.എസ്​), വൃക്ക രോഗികള്‍ തുടങ്ങിയവരില്‍ 2-ഡി.ജിയുടെ പാര്‍ശ്വഫലങ്ങള്‍ പഠന വിധേയമാക്കിയിട്ടില്ല. അതിനാല്‍, ഈ വിഭാഗക്കാര്‍ മരുന്ന്​ കഴിക്കു​േമ്ബാള്‍ പ്രത്യേക ജാഗ്രത കാണിക്കണം.

ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, 18 വയസ്സിന്​ താഴെയുള്ളവര്‍ എന്നിവര്‍ക്ക്​ ഈ മരുന്ന്​ നല്‍കരുത്​. രാജ്യത്ത്​ റെഡ്​ഡീസ്​ ലാബ്​ ആണ്​ മരുന്ന്​ വിതരണം ചെയ്യുന്നത്​. കൂടുതല്‍ വിശദാംശങ്ങള്‍ക്ക്​ ഈ മരുന്നുകമ്ബനിയുമായി ബന്ധപ്പെടണമെന്നും ഡി.ആര്‍.ഡി.ഒ നിര്‍ദേശിക്കുന്നു.