ജമ്മു എയർ ഫോഴ്സ് സ്റ്റേഷൻ സമീപം ഡ്രോൺ സാന്നിധ്യം

d

ന്യൂഡല്‍ഹി:ജമ്മു എയർ ഫോഴ്സ് സ്റ്റേഷൻ സമീപം വീണ്ടും ഡ്രോൺ സാന്നിധ്യം . ഇന്നലെ രാത്രിയാണ് ഡ്രോൺ കണ്ടത്. ഡ്രോൺ കണ്ടതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് ഇത് പാകിസ്ഥാൻ അതിർത്തി ഭാ​ഗത്തേക്ക് പറന്നുപോയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. 

അതേസമയം ഇതു സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിർത്തിക്ക് സമീപം അരിനീയ സെക്ടറിലും ബിഎസ്എഫിന്റെ തെരച്ചിലിനിടയിൽ ഡ്രോൺ കണ്ടെത്തിയിരുന്നു.