കോൺഗ്രസിൽ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു; മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ബിജെപിയിൽ

bjp

ന്യൂഡൽഹി: കോൺഗ്രസിൽ നിന്നുമുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. രാഹുലിന്റെ ഏറ്റവും വിശ്വസ്തൻ എന്നറിയപ്പെട്ടിരുന്ന ആളാണ് ജിതിൻ. ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാർട്ടി ജിതിൻ മാറിയിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പിൽ തീർച്ചയായും പ്രതിഫലിക്കുമെന്നത് ഉറപ്പാണ്. കോൺഗ്രസിൽ തുടരുന്നതിൽ അർഥമില്ല. പാർട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാൻ കഴിയില്ലെന്ന് അറിഞ്ഞ അവസ്ഥയിലാണ് പാർട്ടി വിട്ടതെന്ന് ജിതിൻ പ്രസാദ  പറഞ്ഞു.

കോൺഗ്രസിൽ മതിയായ പരിഗണന ലഭിക്കാത്തതിൽ  ജിതിൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിനിടെ ബംഗാൾ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതല ഇദ്ദേഹത്തിന് ഹൈകമാൻഡ് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ഇടത് കോൺഗ്രസ് സഖ്യം പരാജയപെട്ടു.