മദ്യലഹരിയിൽ യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച ടി​ടി​ഇ അ​റ​സ്റ്റി​ൽ; സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്ന് റെയിൽവേ മന്ത്രി

Drunk TTE sacked for urinating on woman inside train
 

ല​ക്നോ: മ​ദ്യ​ല​ഹ​രി​യി​ൽ ട്രെ​യി​ൻ യാ​ത്രി​ക​യു​ടെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച ടി​ടി​ഇ​യെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​റി​ലെ ബെ​ഗു​സാ​റാ​യ് സ്വ​ദേ​ശി​യാ​യ മു​ന്ന കു​മാ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇയാളെസര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. 

കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്ന് അ​മൃ​ത്സ​റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന അ​കാ​ൽ ത​ക്ത് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ന്ന വേ​ള​യി​ലാ​ണ് കു​മാ​ർ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ബി​ഹാ​റി​ൽ നി​ന്ന് അ​മൃ​ത്സ​റി​ലേ​ക്ക് ഭ​ർ​ത്താ​വി​നൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ ത​ല​യി​ലേ​ക്ക് കു​മാ​ർ മൂ​ത്ര​മൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തീ​വ​ണ്ടി ല​ക്നോ​വി​ലെ ഛാർ​ബാ​ഗ് സ്റ്റേ​ഷ​നി​ലെ​ത്തി​യ വേ​ള​യി​ൽ യു​വ​തി റെ​യി​ൽ​വേ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് കു​മാ​റി​നെ ആ​ർ​പി​എ​ഫ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​ന്ന വേ​ള​യി​ൽ കു​മാ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ന്മേ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
 

സ്ത്രീകളോട് അനാദരവ് കാണിക്കുന്നത് ഗുരുതരമായ തെറ്റാണ്. ഇതിലൂടെ സ്വയം കളങ്കിതനായതിനൊപ്പം റെയില്‍വേയെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തി. നടപടിക്ക് തക്ക ശിക്ഷ വിധിക്കുന്നത് ഉചിതമാണെന്ന് കരുതുന്നു. ഒരു റെയില്‍വേ ജീവനക്കാരന്റെ പെരുമാറ്റത്തിന് വിരുദ്ധമായ പെരുമാറ്റത്തിന് ഉടനടി പ്രാബല്യത്തോടെ, ജോലിയില്‍നിന്ന് നീക്കം ചെയ്യുന്നു' മുന്നാ കുമാറിന് റെയില്‍ അധികൃതര്‍ അയച്ച കത്തില്‍ പറയുന്നു. ഒരു തരത്തിലും ഇത്തരം പ്രവൃത്തികള്‍ അനുവദിച്ചുകൊടുക്കാനാകില്ലെന്നും ഒരു ദയയുമില്ലാത്ത നടപടി കൈക്കൊണ്ടുവെന്നും റെയില്‍വേ മന്ത്രിയും വ്യക്തമാക്കി.