അസമില്‍ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

earthquake 305

ദിസ്പൂര്‍: അസമില്‍ ഭൂചലനം. ഭൂകമ്ബമാപിനിയില്‍ 4.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. അസമിലെ സോനിത്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 2.23നായിരുന്നു ഭൂചലനം. ദിസ്പൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി അറിയിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.