ജമ്മു കശ്മീരില്‍ ഭൂചലനം
Sun, 5 Mar 2023

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭൂചലനം. ഇന്ന് രാവിലെ 6.57നുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ വടക്കുഭാഗത്ത് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.