രാ​ജ​സ്ഥാ​നി​ൽ ഭൂ​ച​ല​നം; 4.6 തീവ്രത രേ​ഖ​പ്പെ​ടു​ത്തി

rr
ജ​ലോ​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ലോ​റി​ൽ ഭൂ​ച​ല​നം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 2:26 ഓ​ടെ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 4.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത് . ജോഡ്പൂരില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ പത്ത് മീറ്റര്‍ താഴെയാണ് ആഘാതം രേഖപ്പെടുത്തിയതെന്ന് സീസ്‌മോളജി കേന്ദ്രം ട്വീറ്റ് ചെയ്തു.സംഭവത്തിൽ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.