നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി
Mon, 6 Mar 2023

ന്യൂ ഡല്‍ഹി: നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. ഇന്നു പുലര്‍ച്ചെ 5ന് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തി. നിക്കോബാര്‍ ദ്വീപുകളില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ജനുവരിയില്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന് 4.9 റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം ഉണ്ടായിരുന്നു.