അ​ർ​പി​ത​യു​ടെ നാ​ലാമത്തെ വീ​ട്ടി​ൽ​നി​ന്ന് 30 കോ​ടി; ഇതുവരെ പിടിച്ചെടുത്തത് 50 കോടിരൂപ

arpita
 

കോ​ൽ​ക്ക​ത്ത: അ​ധ്യാ​പ​ക​നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ല്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത പ​ശ്ചി​മ​ബം​ഗാ​ള്‍ വ്യ​വ​സാ​യ​മ​ന്ത്രി പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യു​ടെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും വീ​ണ്ടും കോ​ടി​ക​ൾ പി​ടി​ച്ചു. പാ​ര്‍​ഥ ചാ​റ്റ​ര്‍​ജി​യു​ടെ സു​ഹൃ​ത്തും ന​ടി​യു​മാ​യ അ​ർ​പി​ത മു​ഖ​ർ​ജി​യു​ടെ ഫ്‌​ളാ​റ്റി​ൽ​നി​ന്നും 30 കോ​ടി രൂ​പ​യാ​ണ് ഇ​ഡി ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

നേ​ര​ത്തെ ഇ​വ​രു​ടെ മ​റ്റ് വ​സ​തി​ക​ളി​ൽ​നി​ന്നാ​യി 50 കോ​ടി​യോ​ളം രൂ​പ​യും സ്വ​ർ​ണ​വും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ൽ​ക്ക​ത്ത​യി​ലെ ചി​നാ​ർ പാ​ർ​ക്കി​ലെ ഫ്‌​ളാ​റ്റി​ലാ​ണ് ഇ​ന്ന് റെ​യ്ഡ് ന​ട​ന്ന​ത്. പൂ​ട്ടി​ക്കി​ട​ന്ന വീ​ട് ബ​ല​മാ​യി തു​റ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്.

അ​ർ​പി​ത​യു​ടെ ര​ണ്ടാ​മ​ത്തെ ഫ്‌​ളാ​റ്റി​ൽ​നി​ന്ന് 29 കോ​ടി രൂ​പ​യും അ​ഞ്ച് സ്വ​ർ​ണ​വു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​ൽ​ക്ക​ത്ത​യി​ലെ ബെ​ൽ​ഗാ​രി​യ​യി​ലു​ള്ള അ​ർ​പി​ത​യു​ടെ വീ​ട്ടി​ൽ 18 മ​ണി​ക്കൂ​ർ നീ​ണ്ട റെ​യ്ഡ് അ​വ​സാ​നി​പ്പി​ച്ച് ഇ​ഡി മ​ട​ങ്ങി​യ​ത് 10 ട്ര​ങ്ക് പ​ണ​വു​മാ​യാ​ണ്. പു​ല​ർ​ച്ചെ​യാ​ണ് റെ​യ്ഡ് അ​വ​സാ​നി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ഫ്‌​ളാ​റ്റി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത പ​ണം എ​ണ്ണ​ത്തി​ട്ട​പ്പെ​ടു​ത്താ​ൻ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ മൂ​ന്ന് നോ​ട്ട് എ​ണ്ണ​ൽ യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​താ​യി പ​റ​യു​ന്നു.
 
നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ മുന്‍മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയാണ് അര്‍പിത.