ഗുവഹത്തി:അസമിൽ സെപ്തംബർ 6 മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനൊരുങ്ങുന്നു. പ്ലസ് ടൂ, അവസാന വർഷ ഡിഗ്രി, പിജി ക്ലാസുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒന്ന് മുതൽ 11 വരെയുള്ള ക്ലാസുകളും ഡിഗ്രി ക്ലാസുകളിലെ ആദ്യ ഏഴ് സെമസ്റ്ററുകളും പിജി ആദ്യ വർഷ ക്ലാസുകളും ഓൺലൈനായി തന്നെ തുടരും.
അതേസമയം കഴിഞ്ഞ ദിവസം, തെലങ്കാനയിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. സെപ്തംബർ 1 മുതൽ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനായിരുന്നു തെലങ്കാന സർക്കാരിൻ്റെ തീരുമാനം. എന്നാൽ, ഇപ്പോൾ സ്കൂളുകൾ തുറക്കേണ്ടതിൻ്റെ ആവശ്യകതയില്ലെന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു.
Comments