ദേ​ശീ​യ പാ​ർ​ട്ടി പ​ദ​വി ന​ഷ്ട​മാ​യി സി​പി​ഐ, എൻസിപി, തൃണമൂൽ; ആം ​ആ​ദ്മി​ക്ക് അം​ഗീ​കാ​രം

google news
election
 

ന്യൂ​ഡ​ൽ​ഹി: ദേശീയ പാർട്ടി പദവി സംബന്ധിച്ച് തീരുമാനമെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. സി പി ഐ, എൻ സി പി, തൃണമൂൾ കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് ദേശീയ പാർട്ടി സ്ഥാനം നഷ്ടമായത്. ദേ​ശീ​യ പാ​ർ​ട്ടി​യാ​യി അം​ഗീ​ക​രി​ക്കപ്പെടാനുള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഈ ​പാ​ർ​ട്ടി​ക​ൾ​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല.

അതേസമയം, ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകി. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് എ എ പിക്ക് ഗുണമായത്. 

സിപിഐ ആകട്ടെ ഒരു സംസ്ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സിപിഐ. തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണം നയിക്കുന്ന പാർട്ടിയാണ്. 

എൻസിപിയാകട്ടെ മഹാരാഷ്ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ ഷിൻഡെ - ബി ജെ പി സർക്കാർ അധികാരത്തിലേറിയതോടെ എൻസിപി പ്രതിപക്ഷത്തായിരുന്നു.
 
നാ​ലോ അ​തി​ല​ധി​ക​മോ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​സ്ഥാ​ന​ക​ക്ഷി​യാ​യി അം​ഗീ​കാ​രം നേ​ടു​ക, ലോ​ക്സ​ഭാ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​തെ​ങ്കി​ലും നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ൾ ചെ​യ്യ​പ്പെ​ട്ട വോ​ട്ടു​ക​ളു​ടെ ആ​റ് ശ​ത​മാ​ന​മെ​ങ്കി​ലും ക​ര​സ്ഥ​മാ​ക്കു​ക, മൂ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ലെ​ങ്കി​ലും ര​ണ്ട് ശ​ത​മാ​നം ലോ​ക്സ​ഭാ സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കു​ക അ​ല്ലെ​ങ്കി​ൽ ആ​കെ മൊ​ത്തം നാ​ല് എം​പി​മാ​ർ പാ​ർ​ട്ടി ടി​ക്ക​റ്റി​ൽ വി​ജ​യി​ക്കു​ക എ​ന്നി​വ​യാ​ണ് ഒ​രു ക​ക്ഷി​യെ ദേ​ശീ​യ പാ​ർ​ട്ടി​യാ​യി അം​ഗീ​ക​രി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ.

Tags