യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി ഇന്ന് അറിയാം

vote  assembly election

ന്യൂഡൽഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി ഇന്നറിയാം. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉച്ചയ്ക്ക് മൂന്നരയ്ക്ക് തീയതികള്‍ പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശിനു പുറമേ ഗോവ, പഞ്ചാബ്, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ്.

നേരത്തെ ശനിയാഴ്ച സമ്പൂർണ യോഗം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കമ്മീഷനിലെ ചില അംഗങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതിനാൽ യേഗം ചേരുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ വീണ്ടും ശനിയാഴ്ച (ഇന്ന് ) തന്നെ സമ്പൂർണ യോഗം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷമാകും വാർത്താ സമ്മേളനം.

ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടത്താനാണ് നിലവിലെ തീരുമാനം. പഞ്ചാബിൽ ഒന്നിലധികം ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നും, ഉത്തരാഘണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് പുറത്ത് വരുമെന്ന സൂചന. സംസ്ഥാനത്തെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ കൂടി പരിഗണിച്ച ശേഷമാകും തെരഞ്ഞെടുപ്പിൻ്റെ ഘട്ടം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തുക. ഇന്ന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാൽ ഇന്ന് മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വരും.