ജ​മ്മു കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ; ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

jammu
 

ജ​മ്മു: ജ​മ്മു ക​ശ്മീ​രി​ലെ  (jammu and kashmir)കു​ൽ​ഗാം ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ (terrorists)വ​ധി​ച്ചു. കു​ൽ​ഗാ​മി​ലെ അ​ഷ്മു​ജി മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ണ്ട​ലു​ണ്ടാ​യ​ത്.

പ്ര​ദേ​ശം വ​ള​ഞ്ഞ് സം​യു​ക്ത​സേ​ന ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ കു​ൽ​ഗാം ജി​ല്ല​യി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ന്ന​ത്.

കുൽഗാമിലെ പോംഭായി,ഗോപാൽപ്പോര എന്നിവിടങ്ങളിലും ഈയാഴ്ച ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഗോപാൽപ്പോരയിൽ നടന്ന ഏറ്റുമുട്ടലിലാണ്  ഭീകരസംഘടനയായ ടിആർഎഫിന്റെ കമാൻഡർ അഫാഖിനെ സൈന്യം വധിച്ചത്. മേഖലയിൽ സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. 

ഭീകരരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിരുന്നു. പുൽവാമയിൽ സ്ഫോടനം ലക്ഷ്യമിട്ട രണ്ട് ഭീകരരെ ജമ്മു കശ്മീർ പൊലീസ് പിടികൂടിയതും ഈ ആഴ്ച തന്നെ. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കളും  ആയുധങ്ങളും പിടിച്ചെടുത്തെന്നാണ് പൊലീസ് അറിയിക്കുന്നത്. ബാരാമുള്ളയിൽ സുരക്ഷ സേനയ്ക്ക് നേരെ നടന്ന  ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.