വ്യാജ കോവിഡ് വാക്‌സിൻ; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

kl

ന്യൂഡൽഹി; വ്യാജ കോവിഡ് വാക്‌സിനെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. അ​​​ന്താ​​​രാ​​ഷ്‌ട്ര ത​​​ല​​​ത്തി​​​ൽ വ്യാ​​​ജ വാ​​​ക്സി​​​നു​​​ക​​​ൾ ഇ​​​റ​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കേ​​​ന്ദ്ര ന​​​ട​​​പ​​​ടി.വാക്‌സിനുകളുടെ ഗുണനിലവാരം സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റേയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി.

വാ​​​ക്സി​​​നു​​​ക​​​ളു​​​ടെ ലേ​​​ബ​​​ൽ, നി​​​റം തു​​​ട​​​ങ്ങി​​​യ സൂ​​​ക്ഷ്മ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് കേ​​​ന്ദ്രം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു കൈ​​​മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​ന്‍റെ വ്യാ​​​ജ​​​ൻ തെ​​​ക്കുകി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​യി​​​ലും ആ​​​ഫ്രി​​​ക്ക​​​യി​​​ലും വ്യാ​​​പി​​​ക്കു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​കളുണ്ടാ​​​യി​​​രു​​​ന്നു.ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.വ്യാ​​​ജ കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ വി​​​ൽ​​​ക്കു​​​ന്ന​​​ത് ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് നേ​​​രത്തേ കേ​​​ന്ദ്ര ആ​​​രോ​​​ഗ്യമ​​​ന്ത്രി മ​​​ൻ​​​സൂ​​​ഖ് മാ​​​ണ്ഡ​​​വ്യ​​​യും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.