കർഷകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹരിയാനയിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ച് കർഷകർ

protest

ഹരിയാന: ഹരിയാനയിൽ കർഷക സമരത്തിനിടെ നിരവധി പേരെ പോലീസ്  അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ട് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്. ഹത്തേഹാബാദിലെ തൊഹാന പോലീസ് സ്റ്റേഷൻ ഉപരോധിച്ചാണ് സമരം. പോലീസ് സ്റ്റേഷന് മുൻപിൽ പന്തൽകെട്ടി നൂറ് കണക്കിന് കർഷകരാണ് ഉപരോധം നടത്തുന്നത്.

അതേ സമയം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ഉപരോധിക്കാൻ ഇന്ന് കര്ഷകസംഘടനകൾ തീരുമാനിച്ചിരുന്നു. എന്നാൽ രണ്ട് നേതാക്കൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ നിലവിൽ ഒരു കർഷകൻ കൂടിയുണ്ട്. ഇയാളെ വിട്ട് കിട്ടുന്നത് വരെ ഉപരോധം തുടരും.