കാർഷിക നിയമങ്ങൾക്ക് എതിരെ സമ്പൂർണ്ണ വിപ്ലവ ദിവസ് ആചരിച്ച് കർഷകർ

farmer

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ സമ്പൂർണ്ണ വിപ്ലവ ദിവസ് ആചരിച്ച് കർഷകർ. സമരഭൂമികളിലും ബിജെപി നേതാക്കളുടെ വീടുകൾക്ക് മുൻപിലും കർഷകർ നിയമങ്ങളുടെ പകർപ്പ് കത്തിച്ചു . പ്രതിഷേധങ്ങൾക്ക് എതിരെ പലയിടങ്ങളിലും പോലീസ് നടപടി സ്വീകരിച്ചു. തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച്ച യോഗം ചേരും.

യുപി,ഹരിയാന,പഞ്ചാബ്,ത്രിപുര,തെലങ്കാന,ആന്ധ്ര,മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലും പ്രതിഷേധം നടന്നു. കാർഷിക നിയമ ഓർഡിനൻസ് ഇറക്കിയതിന്റെ ഒന്നാം വാർഷികത്തിലാണ് കർഷകരുടെ രാജ്യവ്യാപക പ്രതിഷേധം. അംബാലയിൽ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ വീടിന് മുൻപിലും അക്രമം ഉണ്ടായി.