കര്‍ഷകസമരം ജന്ദര്‍മന്തറിലേക്ക് മാറ്റി‍; പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും

പ്രക്ഷോഭം പതിനാറാം ദിനത്തിലേക്ക്; ട്രെയിന്‍ തടയാന്‍ ഒരുങ്ങി കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് സമരവേദി ജന്ദര്‍മന്തറിലേക്ക് മാറ്റി. സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 

കാര്‍ഷിക നിയമപരിഷ്കരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജന്ദര്‍മന്തറില്‍നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. 

പൊലീസ് തടയുന്നതുവരെ മാര്‍ച്ച് മുന്നോട്ട് നീങ്ങുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ചനേതാക്കള്‍ വ്യക്തമാക്കി.