കർഷക സമരം; യുപിയിൽ ഉൾപ്പെടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി കർഷക സംഘടനകൾ

r

ലക്നൗ: കർഷക സമരം കടുപ്പിച്ച് കിസാൻ മോർച്ച. യുപിയിൽ ഉൾപ്പെടെ പതിനെട്ട് ഇടങ്ങളിൽ മഹാപഞ്ചായത്ത് നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും  മഹാ പഞ്ചായത്ത് നടത്താനാണ് കർഷകസംഘടനകളുടെ തീരുമാനം. 

ഒക്ടോബർ രണ്ടാം വാരം മഹാ പഞ്ചായത്ത് നടത്താനാണ് കർഷകർ ലക്ഷ്യമിടുന്നത്. സമ്മേളന തീയ്യതി പിന്നീട് നിശ്ചയിക്കും. മുസഫർനഗർ, കർണാൽ എന്നിവിടങ്ങളിലെ മഹാ പഞ്ചായത്തുകൾക്ക് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ കിസാൻ മോർച്ചയുടെ അടിയന്തര കോർ കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്.